Saturday, December 10, 2011

ഇങ്ങനെയാവാമത് ..

ചില നേരങ്ങളിൽ നമുക്കുള്ളിൽ പ്രണയം നിറഞ്ഞു തുളുമ്പാറുള്ളത് അറിഞ്ഞിട്ടുണ്ടോ?
അതെങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ടോ?

ഇങ്ങനെയാവാമത് :)
പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും-
നക്ഷത്രങ്ങൾ,മരങ്ങൾ,മഞ്ഞു വീണ പുല്ക്കൊടി,
മുളപൊട്ടുന്ന വിത്തുകൾ,

നിറഞ്ഞൊഴുകുന്ന പുഴ,
വിസ്മയങ്ങൾ ഒളിപ്പിച്ച കടലാഴങ്ങൾ,
ആദ്യമായ് സ്നേഹമറിഞ്ഞവർ,
അതിന്റെ ഉണർവ്വിൽ പിറന്ന ജീവന്റെ ആദ്യകോശങ്ങൾ,
സ്നേഹഭംഗങ്ങളെ ഹൃദയപൂർവ്വം സ്വീകരിച്ചവർ,
അലഞ്ഞു തിരിയുന്നവർ,
യാത്രപോയവർക്കു വേണ്ടി വീടിന്റെ വാതിലുകൾ തുറന്നിട്ട് കാത്തിരിക്കുന്നവർ-

അങ്ങനെ
എല്ലാ ചരാചരങ്ങളും നമ്മെ സ്നേഹിക്കുന്ന ചിലനിമിഷങ്ങളുണ്ട്.
അവരിലെ പ്രണയം, അവരറിയാതെ-നാമറിയാതെ - നമ്മോട് പങ്കുവയ്ക്കുന്ന ചില നിമിഷങ്ങൾ.

നമ്മെ സ്നേഹിക്കാത്തവരായ്,
നമുക്ക് സ്നേഹിക്കാനില്ലാത്തവരായ്
ആരുമില്ലെന്ന് എല്ലാവരുമറിയുന്ന നിമിഷം.
അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ നിമിഷത്തിലാണ്‌ നമ്മിലെ പ്രണയം പൂർണ്ണമാകുന്നത്!

ഇന്നലെ നീയതറിഞ്ഞു.
ഇന്ന് ഞാനും.
വിസ്മയം കൊണ്ട് വിറച്ചു പോയ എന്റെ ഹൃദയം നിന്റേതിനോട് ചേർത്ത് വയ്ക്കുന്നു.

ഇനിയുള്ള കാലത്തിലേക്കൊഴുകാൻ എനിക്കിതുമതി.
പലതോണിയിൽ, പലർക്ക് തുഴയായ്
പലരിലേക്ക്, പലപ്പോഴായ് ഒഴുകിത്തുടങ്ങുമ്പോഴും
എല്ലായിടത്തും നിറയുന്നത് നമുക്കുള്ളിലെ പ്രണയമാണ്‌.

എനിക്കുള്ളിലെ പ്രണയം മുഴുവൻ പറഞ്ഞു പെയ്തൊഴിഞ്ഞെന്ന് അടുത്ത വാക്കിൽ ,അല്ലെങ്കിൽ അതിനടുത്ത വാക്കിൽ പറയാമെന്ന് കരുതിക്കൊണ്ടിരുന്നാലും അതവസാനിക്കുന്നില്ല.
സ്നേഹത്തിലേക്ക് നടന്നുപോകാൻ ആഗ്രഹിക്കാത്തവർ എങ്ങനെ അറിയും- അവിടേക്കൊരു വഴിയുണ്ടെന്ന്? ഏതെങ്കിലുമൊരിടത്തു വെച്ച് നമ്മെ ഹൃദയത്തോട് ചേർത്തുപിടിയ്ക്കാൻ ഒരാളുണ്ടാകുമെന്ന്!!

18 comments:

 1. സ്നേഹത്തിലേക്ക് നടന്നുപോകാൻ ആഗ്രഹിക്കാത്തവർ എങ്ങനെ അറിയും- അവിടേക്കൊരു വഴിയുണ്ടെന്ന്? ഏതെങ്കിലുമൊരിടത്തു വെച്ച് നമ്മെ ഹൃദയത്തോട് ചേർത്തുപിടിയ്ക്കാൻ ഒരാളുണ്ടാകുമെന്ന്!!


  അനിര്‍വജനീയമായ പ്രണയം...

  ReplyDelete
 2. പ്രണയത്തിന്റെ ചുമരെഴുത്തുകൾ ഹൃദയത്തിൽ തട്ടി...

  ReplyDelete
 3. സ്നേഹം സങ്കുചിതമാവാതെ, ഇരുൾ മൂടാതെ സർവ്വവ്യാപിയായി വർത്തിച്ച മനോഹരമുഹൂർത്തങ്ങളിലാണ് ഈ വരികൾ പിറവിയെടുത്തത് എന്നു തോന്നുന്നു. ലിഡിയ, മനസ്സെന്നും ഇങ്ങനെ തന്നെ ആയിരിക്കാൻ പ്രാർത്ഥിക്കാം!

  ReplyDelete
 4. മനോഹരമായ പ്രണയം....ഒരിക്കലും പ്രാധാന്യം നഷ്ടപ്പെടാത്ത വിഷയം. നന്നായി എഴുതി ലിഡിയാ..

  ReplyDelete
 5. സ്നേഹത്തിലേക്ക് നടന്നുപോകാൻ ആഗ്രഹിക്കാത്തവർ എങ്ങനെ അറിയും- അവിടേക്കൊരു വഴിയുണ്ടെന്ന്? ഏതെങ്കിലുമൊരിടത്തു വെച്ച് നമ്മെ ഹൃദയത്തോട് ചേർത്തുപിടിയ്ക്കാൻ ഒരാളുണ്ടാകുമെന്ന്!!.....pranayathine kurichu ezhudaan madavikuttykke ariyu ennayirunnu vijaarichadu....syndrellayude shoe lydiakku paagamagum.....valare manoharamaayi

  ReplyDelete
 6. വികലമായ എന്തോ കുത്തിക്കുറിക്കല്‍ എന്നതിനപ്പുറം ഒന്നും തോന്നുന്നില്ല, പൊട്ടന്.

  ReplyDelete
 7. നന്നായിട്ടുണ്ട്! ആശംസകൾ!

  ReplyDelete
 8. തികച്ചും യാദര്‍ഷികം ആയാണ് ഞാന്‍ ഇ ബ്ലോഗ്‌ കണ്ടത് .....എത്ര മനോഹരം ആയാണ്‌ തങ്ങള്‍ പ്രണയത്തെ വര്നിചിരിക്കുനത്‌.....

  ReplyDelete
 9. ഒരു സ്വപ്നമുണ്ട്: ഉറവിടമേതായാലും ഒഴുകിപ്പരക്കുന്ന അക്ഷരങ്ങള്‍ക്കിടയില്‍ ജീവിക്കണമെന്ന്.
  excellent , only power of words & God Can help us to survive in this world

  ReplyDelete
 10. ലിഡിയേം മുങ്ങ്യാ?

  ReplyDelete
 11. നാലഞ്ചു മാസം പ്രായമുള്ള
  കൊച്ചുകുഞ്ഞിന്‍െറ ഗന്ധം പോലെ
  മനോഹരം. പരിശുദ്ധം.

  ReplyDelete
 12. i love uuuuuuuuuuuu toooooo

  ReplyDelete
 13. i love uuuuuuuuuuuu toooooo

  ReplyDelete
 14. സ്നേഹത്തിലേക്ക് നടന്നുപോകാൻ ആഗ്രഹിക്കാത്തവർ എങ്ങനെ അറിയും- അവിടേക്കൊരു വഴിയുണ്ടെന്ന്? ഏതെങ്കിലുമൊരിടത്തു വെച്ച് നമ്മെ ഹൃദയത്തോട് ചേർത്തുപിടിയ്ക്കാൻ ഒരാളുണ്ടാകുമെന്ന്!!

  വാസ്തവമാണ്. പ്രണയം തേടുന്നവരെ മാത്രം കാത്തിരിക്കുന്നു.

  ReplyDelete