Thursday, February 10, 2011

അക്ഷരങ്ങൾ പകർത്തിവയ്ക്കേണ്ടതെവിടെയാണ്‌?

ശബ്ദത്തിൽ...??
ഏറ്റു പറച്ചിൽ കൊണ്ട് വഴിതെറ്റാൻ വയ്യെന്ന്..

കടലാസിൽ...??
കാറ്റിന്റെ വിരൽപിടിച്ചലയേണ്ടി വരുമെന്ന്..

ഇലകളിൽ...?
ഒരു വേനലിനപ്പുറം ജീവനുണ്ടാകില്ലെന്ന്.. 

മണ്ണിൽ..??
മരിച്ചവരേ കേൾക്കാനുണ്ടാകൂവെന്ന് ..
മഴയിൽ..??
മണ്ണിലേക്ക് മടങ്ങേണ്ടി വരുമെന്ന്..
ശിലയിൽ..??
പലതായ് പൊടിഞ്ഞു പോയെങ്കിലോ എന്ന്..
ഋതുക്കളിൽ..??
പലവട്ടം മാറ്റിപ്പറയേണ്ടി വരുമെന്ന്..

വായുവിൽ..??
മൗനം കൊണ്ട് മുറിയുമെന്ന്..
അഗ്നിയിൽ..??
ഭസ്മമായ് ശിഷ്ടകാലം വയ്യെന്ന്..
ജലത്തിൽ..??
മറവിയുടെ മീൻ കൊത്തുമെന്ന്..

ഹൃദയത്തിൽ..?? 
ഒരേ വഴിയിലൂടെ യാത്ര വിരസമെന്ന്..
മനസ്സിൽ...??
ആരേയും കാണാതെ എത്രകാലമെന്ന്...
മറ്റാരുടേയെങ്കിലും ഓർമ്മയിൽ..??
ആർക്കതിനു ദയവുണ്ടാകുമെന്ന്..



അക്ഷരങ്ങൾ പകർത്തിവയ്ക്കേണ്ടതെവിടെയാണ്‌?

8 comments:

  1. ഒരിടവും കാണുന്നില്ലല്ലോ ലിഡിയ ഒന്നു പറഞ്ഞു തരാൻ!

    ReplyDelete
  2. ഉഗ്രൻ !!
    ഞാൻ ഇതു ബസിൽ ഇടും
    :-)

    ReplyDelete
  3. മാറ്റത്തിനെ വരച്ചിടുന്ന വാക്കുകള്‍
    മനോഹരം...

    ReplyDelete
  4. blog il aanennu thonnunnu :)

    sunee, ithu face book il kandillaayirunno??

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. മനസ്സിൽ...??
    ആരേയും കാണാതെ എത്രകാലമെന്ന്...


    പലപ്പോഴും ആരും കാണാതെ അവിടെ വെച്ചു അക്ഷരങ്ങള്‍ക്ക് തീ കൊളുത്തും. അത് നീറി നീറി ചിലപ്പോ അതിന്റെ ചില കനല്‍ കഷണങ്ങള്‍ പുറത്തേക്കു തെറിക്കും. അവയ്ക്ക് ഒരു മൌനത്തെ കരിച്ചു കളയാനുള്ള ശക്തിയുണ്ടാവും.


    നന്നായിട്ടുണ്ട്.. . :)

    ReplyDelete
  7. മൌനത്തില്‍ .....??
    ഇതില്‍ എല്ലാം അടങ്ങുന്നുവെന്നു..

    ReplyDelete
  8. മനസ്സിൽ...??
    ആരേയും കാണാതെ എത്രകാലമെന്ന്...
    മറ്റാരുടേയെങ്കിലും ഓർമ്മയിൽ..??
    ആർക്കതിനു ദയവുണ്ടാകുമെന്ന്
    എത്ര മനോഹരം ലിഡി ഈ വരികള്‍.

    ReplyDelete