Sunday, January 30, 2011

എന്റെ പ്രണയം നിന്നോട് മാത്രമായോ?


(ചിലതു പറയാൻ എനിക്കൊരൊറ്റവാക്കുമതി.എന്റെ പ്രണയം പറയാനോ....)
 
എന്റെ പ്രണയം
നിന്നോട് മാത്രമായോ എന്നാണ്‌.....

അതറിയുമ്പോൾ;
ഞാൻ നിനക്ക് മാത്രമാകുമ്പോൾ,
നിന്നെവിളിക്കാന്‍ പേരു തിരഞ്ഞ്
ഞാന്‍ പൂക്കള്‍ മാത്രമുള്ളൊരിടത്തെത്തും.

അവയിലൊന്നിനെ
ഞാന്‍ വിരല്‍ കൊണ്ട് തൊടും.
അതില്‍
കണ്ണുകളായ മഞ്ഞ് തുള്ളികളിലെ
നനവറിയും;
എന്റെ മുഖം കാണും.

കാറ്റിന്റെ ശ്വാസച്ചൂടില്‍ നിന്റെ ഗന്ധമറിയും.

പൂക്കളില്‍ ഒന്ന് കൊഴിഞ്ഞ് വീഴുമ്പോള്‍
അതില്‍ ഗന്ധര്‍വ്വന്മാര്‍ വന്നിരിക്കുന്നതാണെന്ന
നിന്റെ ശബ്ദം ഞാന്‍ കേള്‍ക്കും.

എനിക്കെന്റെന്യായവിധികള്‍
പറഞ്ഞു കേള്‍പ്പിക്കാന്‍ സാവകാശം തരാതെ കാറ്റ്,
അതിന്റെ ഉറവിടത്തിലേക്ക് തിരിച്ചുപോകും.
അത് നിന്റെ മടിയില്‍ തലചേര്‍ത്ത് ഉറങ്ങും.

നീയെന്നെയെത്ര സ്നേഹിച്ചിരുന്നെന്ന് ഓര്‍ക്കും.
മറക്കാന്‍
എനിക്ക്
നിന്റെ ഓര്‍മ്മകള്‍ മാത്രമെന്ന് തിരിച്ചറിയും.

നിന്നില്‍ നിന്ന് മടങ്ങാന്‍ വഴികളറിയാതെ
ഞാന്‍
എന്റെ ശ്വാസത്തിലൂടെ
കാറ്റിലലിഞ്ഞ്
നിന്റെയരികിലെത്തും...

:-)

11 comments:

  1. നിന്നില്‍ നിന്ന് മടങ്ങാന്‍ വഴികളറിയാതെ
    ഞാന്‍
    എന്റെ ശ്വാസത്തിലൂടെ
    കാറ്റിലലിഞ്ഞ്
    നിന്റെയരികിലെത്തും...

    kollaam nalla varikal.....

    ReplyDelete
  2. അതില്‍
    കണ്ണുകളായ മഞ്ഞ് തുള്ളികളിലെ
    നനവറിയും;
    എന്റെ മുഖം കാണും.
    കാറ്റിന്റെ ശ്വാസച്ചൂടില്‍ നിന്റെ ഗന്ധമറിയും.

    വരികള്‍ ഇഷ്ടപ്പെട്ടു.
    ആശംസകള്‍!

    ReplyDelete
  3. എനിക്കെന്റെന്യായവിധികള്‍
    പറഞ്ഞു കേള്‍പ്പിക്കാന്‍ സാവകാശം തരാതെ കാറ്റ്,

    :))

    ReplyDelete
  4. ആരോ ഒരു മന്ദ്രശോകസ്വരത്തിൽ എന്റെ കാതിൽ മൂളുന്നു ഈ കവിത!

    ReplyDelete
  5. വരികള്‍ വളരെ ഇഷ്ടപ്പെട്ടു .....
    ആശംസകള്‍ ......

    ReplyDelete
  6. നിന്റെ പ്രണയം എന്നോട് മാത്രമായോ?എങ്കില്‍ എന്നിലേക് വരിക ....ഒരു തീ മഴായാലും ഞാന സ്വീകരിക്കാം

    ReplyDelete
  7. നല്ല കവിത.
    അവസാനം അവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തെന്നെയാണ് നീയെന്നു അറിയുമ്പോള്‍ നീയും അവനായി തീരുന്നു

    ReplyDelete
  8. അവസാനം എനിക്കാകെ കണ്‍ഫ്യൂഷനായി. ഒന്നു കൂടി വായിച്ചപ്പോ ശരിയായി. നിന്നെക്കുറിച്ചല്ലാതെ മറ്റൊന്നും ഓര്‍ക്കാന്‍തന്നെ പറ്റാതാകുന്ന, നിന്നില്‍നിന്നു വേറിടാനാവാതെ നിന്നില്‍ത്തന്നെയെത്തുന്ന, ആ അവസ്ഥയെക്കുറിച്ചാണല്ലേ..

    മൊത്തത്തില്‍ ഇഷ്ടമായി.

    ReplyDelete
  9. നല്ല വരികൾ. മറക്കാതെ സൂക്ഷിയ്ക്കാം.......

    ReplyDelete
  10. മനോഹരമീ പ്രണയം..

    ReplyDelete
  11. i liked a lot, an elevating poem filled with sublime emotion.

    ReplyDelete