Saturday, January 1, 2011

(ആത്മ )വിശ്വാസം


കൊടുങ്കാറ്റ് സങ്കല്പിച്ച്
ഇലകൊഴിച്ച മരങ്ങളില്ല.

ഒരു മഹാപ്രളയമെന്ന് കേട്ട്
തകർന്നടിഞ്ഞ മലനിരകളില്ല.

ജേതാവായില്ല എന്നത് കൊണ്ട്
തോറ്റു പോയി എന്നുമില്ല.

നിശബ്ദരാക്കിയതുകൊണ്ട്
ശബ്ദം കേൾക്കാതെ പോകുന്നില്ല.

മുഖം തിരിച്ചതു കൊണ്ട്
ഒരു കാഴ്ചയും അതല്ലാതാവുന്നുമില്ല;
അവസാനിക്കുന്നുമില്ല.

വരികള്‍ക്കിടയിലൂടെ വായിച്ചത് കൊണ്ട്
കൈയ്യക്ഷരം മാറുന്നില്ല.

പിഴുത് മാറ്റാൻ ആഗ്രഹിച്ചത് കൊണ്ട്
വിശ്വാസത്തിന്റെ വേരുകള്‍ കരിഞ്ഞു പോകുന്നില്ല.


23 comments:

 1. ഇവിടെ വന്ന് പോയത് കൊണ്ട്
  കമന്റുകള്‍ അതല്ലാതാവുന്നില്ല-
  അവസാനിക്കുന്നുമില്ല

  പേനയില്‍ മഷി വരണ്ടെങ്കിലും
  അക്ഷരങ്ങള്‍ മരിക്കുന്നുമില്ല

  കൈകള്‍ അരിഞ്ഞ് വീഴ്ത്തിയെങ്കിലും
  മുഷ്ടികള്‍ വാനില്‍ ഉയരാതിരിക്കുന്നുമില്ല

  അഴികളാല്‍ ബന്ധിച്ചതെങ്കിലും
  ആശയത്തിന്നൊഴുക്ക് നിലയ്ക്കുന്നുമില്ല

  വാക്കുകള്‍ അഗ്നിയിലെരിച്ചുവെങ്കിലും
  മറവിയില്‍ ചാരം വീഴുന്നുമില്ല..

  പിന്നെന്തൊക്കെയോ വരുന്നുണ്ട് ;)
  ഇനീം വരാം!

  ReplyDelete
 2. നല്ല വരികള്‍

  ReplyDelete
 3. കമന്റുകള്‍ ഇല്ലെങ്കിലും
  ബ്ലോഗുകള്‍ മരിക്കാറില്ല

  "ജയിപ്പിക്കാതിരുന്നത് കൊണ്ട്
  തോറ്റുപോയെന്ന വേദനയുമില്ല"

  നല്ല ചിന്തകള്‍..
  ആശംസകള്‍,

  ReplyDelete
 4. പറയാന്‍ വിട്ടു.
  കവിത പെരുത്തിഷ്ടായി

  “മുഖം തിരിച്ചതു കൊണ്ട്
  ഒരു കാഴ്ചയും അതല്ലാതാവുന്നുമില്ല,
  അവസാനിക്കുന്നുമില്ല”

  ഈ വരികള്‍ പ്രത്യേകിച്ചും..

  ReplyDelete
 5. ഇതൊരു പ്രതീക്ഷയുടെ ശബ്ദമാണ്. തിരിച്ചറിവിന്‍റെ ഉണര്‍ച്ചയും.!

  'ജയിക്കുക' എന്നതിന്‍റെ വൃത്തികെട്ട അര്‍ത്ഥത്തില്‍ തോറ്റു പോയേക്കാം. പക്ഷെ, അത് കൊണ്ട് മാത്രം ഒരാളുടെയും ജീവിതം നിഷ്ഫലമായിപ്പോയിട്ടില്ലാ. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്ന സ്വപനത്തിന്‍റെ തേരില്‍ അവര്‍ യടഹ്ര തുടരുക തന്നെയാണ്.

  ReplyDelete
 6. ആത്മവിശ്വാസത്തോടെ മുന്നേറൂ...
  ആശംസകള്‍

  ReplyDelete
 7. ഓരോ മനുഷ്യനും കൊടുക്കുന്നു ആത്മ വിശ്വാസം

  ആത്മവിശ്വാസം കൊടുക്കാന്‍ ചെലവ് ഒന്നും ഇല്ലാത്തത കൊണ്ട് പിശുക്കില്ലാതേ കൊടുക്കാം അല്ലേ കവീ

  ReplyDelete
 8. "ജയിപ്പിക്കാതിരുന്നത് കൊണ്ട്
  തോറ്റുപോയെന്ന വേദനയുമില്ല"
  നല്ല വരികള്‍....
  വിജയത്തിനും പരാജയത്തിനുമിടയില്‍ കൂടുതല്‍ വിടവുകളില്ല. പത്തുപേര്‍ പങ്കെടുക്കുന്ന ഓട്ടമത്സരത്തില്‍ പത്താമതെത്തുന്നയാള്‍ ഒന്നാം സ്ഥാനക്കരന്റെ പത്തുമടങ്ങ് പിറകിലല്ല. എല്ലാവരും ഫിനിഷ് ചെയ്യുന്നത് ചെറിയൊരു വെത്യസത്തിലാണ്.

  എല്ലാ വിജയാശംസകളും നേരുന്നു...

  ReplyDelete
 9. ജീവിതത്തില്‍ പലയിടങ്ങളിലും കാലിടറിപോയ വ്യെക്തിയാണ് കൂട്ടുകാരി ഈ വിരല്‍ത്തുമ്പ്.. അവിടെനിന്നും എന്‍റെ പറക്കലിനു ശക്തിയേകിയത് ആത്മവിശ്വാസവും സ്നേഹിക്കാനുള്ള നല്ലൊരു ഹൃദയവും ഉള്ളതുകൊണ്ടാണ്...

  ReplyDelete
 10. നല്ല വരികള്‍..

  ReplyDelete
 11. കുറച്ചു വരികള്‍ കുറേ അര്‍ത്ഥങ്ങള്‍
  പറയാതെ പോയാല്‍ ഇവിടെ വന്നു എന്നു അറിയാതെ ഇരിക്കില്ല...
  എന്നാലും പറഞ്ഞിട്ടു പോവുന്നതല്ലെ നല്ലതു....

  ReplyDelete
 12. നന്നായി പ്രത്യേകിച്ച് ആദ്യവരികൾ! മുഖം തിരിച്ചതു കൊണ്ട്
  ഒരു കാഴ്ചയും അതല്ലാതാവുന്നുമില്ല,

  ReplyDelete
 13. നന്മകൾ!

  2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  ReplyDelete
 14. കവിതയും കമന്റിലെ ആദ്യ കവിതയും വായിച്ചു കണ്ണൂരാന് തൃപ്തിയായി.
  ഇനിയും ഇതുപോലെ വരുമ്പോള്‍ മെയില്‍ വഴി അറിയിക്കൂ.

  (kannooraan2010@gmail.com)

  ReplyDelete
 15. നല്ല വരികള്‍

  ReplyDelete
 16. കൊടുങ്കാറ്റ് സങ്കല്പിച്ച്
  ഇലകൊഴിച്ച മരങ്ങളില്ല.

  നല്ല വരികള്‍.

  ReplyDelete
 17. ജയിപ്പിക്കാതിരുന്നത് കൊണ്ട്
  തോറ്റുപോയെന്ന വേദനയുമില്ല.

  കവിത നന്നായി .. നിശാസുരഭിയുടെ ആദ്യ കമന്‍റും നന്നായി ...
  ആദ്യമായാ ഇവിടെ വരുന്നതെന്നു തോന്നുന്നു... ഇനിയും എത്തിപ്പെടാന്‍ ഫോളോ ചെയ്ത് മടങ്ങുന്നു..

  അഭിനന്ദനങ്ങള്‍ :)

  ReplyDelete
 18. എല്ലാ നല്ലവാക്കുകൾക്കും നന്ദി.
  നിശാസുരഭിയ്ക്ക് സ്നേഹം.
  :-)

  ReplyDelete
 19. പുതുവർഷത്തിലെ ആത്മവിശ്വാസം കൊള്ളാം..

  ReplyDelete
 20. "ജയിപ്പിക്കാതിരുന്നത് കൊണ്ട്
  തോറ്റുപോയെന്ന വേദനയുമില്ല"  സത്യമാണ് ലിഡിയാ ...ജയിപ്പിയ്ക്കാതിരുന്നത് കൊണ്ട് തന്നെയാണ് തോറ്റത് ...പ്രതീഷാ നിര്‍ഭരമായ വരികള്‍ക്ക് നന്ദി....ആത്മവിശ്വാസത്തിന്റെ വീര്യമുള്ള ഔഷധമാണ് ഈ കവിത..

  ReplyDelete
 21. ആത്മ വിശ്വാസമാണ് എല്ലാം.

  ReplyDelete
 22. ഖനനം ചെയ്തെടുത്ത, കാലത്തിന്റെ അലേഖനങ്ങള്‍

  ReplyDelete