Wednesday, May 26, 2010

കണ്ണാടിക്കാഴ്ച

പഴയ വീട്ടിൽ
പുതുക്കിപ്പണിഞ്ഞ കുളിമുറിയുടെ  നീല ടൈലുകൾക്കിടയിലാണു ഈ കണ്ണാടി ആദ്യം കണ്ടത്..കറുത്തവൃത്തത്തിനകത്തെ കൊച്ചു കണ്ണാടി.
(അത് മാർബിളുകൾ താജ്മഹൽ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന കാലം.)

കണ്ണാടി ആദ്യം കാണിച്ചത് പ്രായത്തിൽ കവിഞ്ഞ് വളർന്ന പെൺ മുഖം.(ആ പരിഭ്രാന്തിയിൽ കൂടുതൽ നേരമതിന്റെ മുന്നിൽ നില്ക്കുമ്പോൾ ചാപല്യമെന്ന് ശബ്ദമുയർത്താറുണ്ടായിരുന്നു അച്ഛൻ.)

പിന്നെ
വല്ലപ്പോഴും കാണാറുള്ള സിനിമയിലെ നാട്യം അഭിനയിച്ചതിനു
കൈയടിച്ചതും
ഉർവ്വശി അവാർഡ് തന്നതും
ഇതേ കണ്ണാടി.

IPSകാരിയുടെ ഗൗരവത്തിൽ
tooth paste റിവോൾവർ കൊണ്ട് ഉന്നം പിടിച്ചു ശീലിച്ചതും
ആദ്യം എഴുതിയതിനു തന്നെ ബുക്കർ നോമിനേഷൻ കിട്ടിയതും
ഐശ്വര്യറായിയൊടൊപ്പം സുന്ദരിയാകാൻ പോരടിച്ചതും
നഷ്ടപ്പെട്ട പാദസരത്തിന്റെ വിചാരണ ഓർത്ത്
ആദ്യം കരഞ്ഞതും
കളിയിൽ തോല്പ്പിച്ച കൂട്ടുകാരിയൊടുള്ള  ദേഷ്യം തീർക്കാറുള്ളതും
ഇതിന്റെ മുന്നിൽ.

കൗമാരത്തിൽ ആദ്യം തോന്നിയ പ്രണയം
മുഖത്തിന്റെ ഭംഗി കാണിച്ചു
പറഞ്ഞുതോൽക്കണ്ടെന്നു വിലക്കിയതും
പ്രണയം തോന്നിയവരോടും അവരെ പ്രണയിക്കുന്നവരോടും  നിർവികാരതയും സൗഹൃദവും മുഖപേശികളിലൂടെ കാട്ടാൻ പഠിപ്പിച്ചതും
ഇവൾ തന്നെ.

അൻപതിൽ കിട്ടിയ നാല്പത്തൊൻപതും കണ്ടില്ലെന്നു നടിച്ച് കിട്ടാതെ പോയ ഒരു മാർക്കിനെചൊല്ലി വിലപിച്ചവരോട് കലഹിച്ചതും
എത്ര അറിയാമായിരുന്നിട്ടും final resultൽ എത്താതെ മരണപ്പെട്ട lab exam മുകളെ ഓർത്ത് കൂടെ കരഞ്ഞതും
അതൊരു പതിവായപ്പോൾ സ്വയം ചിരിച്ചതും
ഈ കണ്ണാടി.

വിവാഹത്തിനു നെറ്റിയിൽ വീണ സിന്ദൂരം കാണാൻ ബാഗിലൊളിച്ച് കൂടെ വന്നതും
കുഞ്ഞുണ്ടാകാൻ പോകുന്നതറിഞ്ഞപ്പോൾ നിനക്കിത്ര ഭംഗിയൊ? എന്ന് വിസ്മയിച്ചതും
ഈ കൊച്ചു കണ്ണാടി.

അമ്മയൊടൊപ്പം നഷ്ടമായ
സംരക്ഷണം,
ജനിച്ച വീട്,
കേൾക്കാനേറെ ആഗ്രഹിച്ച ഉത്തരങ്ങൾ,
പ്രിയപ്പെട്ട രുചികൾ,
ഇവയോർത്ത് വാവിട്ടുകരഞ്ഞപ്പോഴൊക്കെ
തണുത്തവെള്ളത്തിൽ മുഖം ഒളിപ്പിച്ച്
പിന്മാറിയ
കറുത്ത വൃത്തത്തിനകത്തെ ഈ കണ്ണാടി.

ഇപ്പോൾ
എനിക്കു പകരമാകുമോ
എന്ന ചോദ്യത്തിന്ന്
കഴിയില്ലെന്ന് തോറ്റ് തലകുനിച്ചിരിക്കുന്നു.

 ഇത്
എന്റെ നേർകാഴ്ച.
എന്നിലെ പെൺ കൂട്ട്‌.

15 comments:

 1. കണ്ണാടിയിലൂടെയുള്ള മനസിന്റെ കാഴ്ച്ച വളരെ മനോഹരം..
  കൽക്കി :-)

  remove the word verification for comments..

  ReplyDelete
 2. സുചാന്ദ് അവര്‍കളുടെ പോസ്റ്റ്‌ വഴി എത്തിയതാണിവിടെ .
  :)
  നന്നായിട്ടുണ്ട്. keep writing.

  ReplyDelete
 3. വളെര മനോഹരം മായിട്ടുണ്ട് !!!!

  ReplyDelete
 4. ആ മഹാനുഭാവന്റെ മൈൽ വഴി എത്തിയതാണ്‌ ഞാനും ഇവിടെ. കണ്ട് മുട്ടിയതിൽ സന്തോഷം.

  ReplyDelete
 5. nalla ezhuthu . blogil vere oru lidiya undu. aa aal aano ii aal ?

  ReplyDelete
 6. parayan marannu. ellam vaayichu . ithu etan ishtapettathu

  ReplyDelete
 7. എന്തരോ (മഹാനുഭാവലു??)??

  അതേ മക്കളേ,(അനൂപ് ഏന്റ് ലിഡിയ--നിനക്ക് ഇഡിയ എന്നയിരുന്നു പേര്‌ ഇടേണ്ടിയിരുന്നത്), ഉപദ്രവിക്കരുത്.. ജീവിച്ച് പൊക്കോട്ട്..

  പിന്നെ അവർകളേ വിളി പണ്ടത്തെ ഒരു സ്കൂൾ സംഭവത്തിലേക്ക് വിളിച്ചു കൊണ്ട് പോയി.. ചെറുപ്പത്തിൽ സ്ക്കൂളിലെ ഒരു function നു അമ്മ സ്വാഗത പ്രസംഗത്തിൽ ഉപയോഗിച്ച ‘അവർകൾ’ കേട്ടു മനസിലാവാഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ അമ്മയോടന്നെ ചോദിച്ചു, ‘അരാണീ അവർകൾ’ എന്ന്.. ആ അവർകളൊരു അവർകളാ മോനേ എന്നായിരുന്നു മറുപടി..

  ReplyDelete
 8. ഈ വരികല്‍ക്കിടയിലെവിടെയോ എനിക്കെന്നെ കാണാം...നന്ദി..വളരെ നല്ല എഴുത്ത്..തുടരുക.

  ReplyDelete
 9. Lidiya.. ipoozhanu kaannnathu :) Good one.. :)

  ReplyDelete
 10. @kachu,Rajeend,Deep,Haseena,മുല്ലപ്പൂ,suchand scs :

  നന്ദി,
  വീണ്ടും കാണാം.

  ReplyDelete
 11. കണ്ണാടികള്‍ ഉടയ്ക്കാതെ നോക്കു ലിഡിയ.. എന്നും നന്മകള്‍ മാത്രം നേരുന്നു..


  മഴപ്പാറ്റ

  ReplyDelete
 12. കണ്ണാടിയുടെ നേര്‍ക്കാഴ്ച മനോഹരമായിരിയ്ക്കുന്നു...
  ഉര്‍‌വ്വശി അവാര്‍ഡ് നേടിത്തന്ന കണ്ണാടി :)

  ReplyDelete