Tuesday, May 25, 2010

ആദ്യാക്ഷരം.

ആദ്യാക്ഷരം,
അമ്മയ്ക്ക് കേൾക്കാനുള്ളതു തന്നെ.

(പാസ്സ്പോർട്ടും വിസാ ചിലവുകളും വീട്ടുവാടകയും അനുവാദവും കൂടാതെ എന്നും എന്റെ കൂടെ ഇരിക്കാനുള്ള ഒരു എളുപ്പവഴി; അമ്മയുടെ മരണം അതുകൊണ്ടായിരിക്കണം..
മറ്റൊരു കാരണം തിരഞ്ഞു പോകാൻ തോന്നുന്നില്ല..
ഇതിനെ പറ്റി എഴുതരുതെന്നു കരുതിയെങ്കിലും അമ്മ അനുവദിക്കുന്നില്ല..)

ആ കണ്ണീരില്‍ വിരല്‍ മുക്കി ,
ആ ചുണ്ടിലൊരു ചിരി വരച്ചിടാന്‍
കഴിഞ്ഞെങ്കിലെന്ന്
എപ്പോഴും ആഗ്രഹിക്കാറുണ്ട് ഞാന്‍ ...

ആദ്യാക്ഷരം,
എന്റെ കൃഷ്ണന്‌..
 
ഉള്ളിലുള്ള
അവസാനിക്കാത്ത വിശ്വാസത്തെ-
കണ്ടു തീരാത്ത സൗന്ദര്യത്തെ-
മാതൃത്വത്തെ-
നിരന്തരമായ ഇടപെടലുകൾ കൊണ്ട്
സജീവമാക്കിയതിന്‌;
പ്രായോഗികതയുടെ സാധ്യതകൾ എന്നും കാട്ടിത്തന്നതിന്‌ ,
എന്റെ കൃഷ്ണന്‌..ദ്രാവിഡന്റെ ദൈവത്തിന്‌.....
(അവന്റെ കുസൃതികൾക്കും,തീരാത്ത കാരുണ്യത്തിനും.)

എന്നിലെ നന്മകളെ തിരഞ്ഞു കണ്ടെത്തിക്കൊണ്ടിരിക്കുന്ന
എന്റെ പ്രിയപ്പെട്ടവന്‌.

ഒന്നു ചിരിച്ചു കഴിഞ്ഞാൽ കിട്ടുന്ന സുഖം മനസ്സിലാക്കിത്തന്ന
ശിവാനിക്കും എനിക്കു കൂട്ടിരുന്ന അവളുടെ പാവക്കുട്ടികൾക്കും
സുചന്ദിന്റെ സൗഹൃദത്തിന്‌

ഒടുക്കം
എന്നോടു തന്നെ യുദ്ധം ചെയ്തു തോറ്റു പോയ എനിക്ക്...

12 comments:

  1. ബ്ളോഗിലേക്ക് MELCOW..

    അമ്മ തൊട്ടറിയുന്നുണ്ട് നിന്റെ അക്ഷരക്കൂട്ടങ്ങളെ.. എഴുത്തിനെ ഒരിക്കലും അകലാൻ അനുവദിക്കരുത്.. തിരിച്ചായാൽ കൊട്ടേഷൻ ടീമിനെ ഇറക്കും..

    സ്നേഹത്തോടെ, ഒത്തിരി പോസ്റ്റുകൾ പ്രതീക്ഷിച്ച് കൊണ്ട്, കമന്റ് ഞാൻ ഉത്ഘാടനം ചെയ്യുന്നു..ആ എല്ലാരും ഒന്നു കയ്യടിച്ചേ.. :-)

    സു

    ReplyDelete
  2. Lidiya...nice to see u back..aksharangalude rani iniyum orupadu ezhuthanam...ee veritta sabdam kelkkan othiri aaradhakar kathirikkunnu Lidu...All the best..

    Ramya Viju

    ReplyDelete
  3. All the best....would like to read more from u...keep writing....

    ReplyDelete
  4. i remember your mom....she was a graceful woman...i didnt know about her more than that. ok...here my best wishes for your writing...

    ReplyDelete
  5. @sarmila &Psychedelic blues, oranges and violets ...thank you very much

    ReplyDelete
  6. ..
    ഒടുക്കം
    എന്നോടു തന്നെ യുദ്ധം ചെയ്തു തോറ്റു പോയ എനിക്ക്..
    ..
    ശരി തന്നെ..

    ആശംസകള്‍
    ..

    ReplyDelete
  7. “പാസ്സ്പോര്‍ട്ടും വിസാ ചിലവുകളും വീട്ടുവാടകയും അനുവാദവും കൂടാതെ എന്നും എന്റെ കൂടെ ഇരിക്കാനുള്ള ഒരു എളുപ്പവഴി..
    അമ്മയുടെ മരണം അതുകൊണ്ടായിരിക്കണം..
    മറ്റൊരു കാരണം തിരഞ്ഞു പോകാന്‍ തോന്നുന്നില്ല..
    ഇതിനെ പറ്റി എഴുതരുതെന്നു കരുതിയെങ്കിലും അമ്മ അനുവദിക്കുന്നില്ല.“

    ലിഡിയാ, നിന്റെ ഈ വാക്കുകള്‍ മനസ്സില്‍ കുത്തിക്കൊണ്ടു..:-(

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഒന്നു ചിരിച്ചു കഴിഞ്ഞാൽ കിട്ടുന്ന സുഖം മനസ്സിലാക്കിത്തന്ന
    ശിവാനിക്കും എനിക്കു കൂട്ടിരുന്ന അവളുടെ പാവക്കുട്ടികൾക്കും

    കൊള്ളാം ..ആശംസകള്‍ ..!

    ReplyDelete
  10. നല്ല ഒഴുക്ക്‌, എനിക്കിതു മാത്രമേ പറയാന്‍ കാണൂ. ആശംസകള്‍.

    ReplyDelete
  11. എല്ലാം എനിക്ക് മനസ്സിലായി എന്ന് പറയില്ല.മനസ്സിലായിടത്തോളം ഒരു നോവ്‌..കൂടുതല്‍ എഴുതു..കാത്തിരിക്കുന്നു...കൂടുതല്‍ വായിക്കുവാനായി..ഈ പോസ്റ്റുകളില്‍ കൂടെ യാത്ര ചെയ്തു,അവസാനം നീ എനിക്ക് ഞാന്‍ കാണാത്ത അജ്ഞാതയായ ഒരു സുഹൃത്തായോ? അറിയില്ല.ഉത്തരമൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല കേട്ടോ.. :)

    ReplyDelete